Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുറത്തുള്ളവർക്ക് എന്തും പറയാം, കോലിയെ കൈവിടില്ല: രോഹിത് ശർമ

പുറത്തുള്ളവർക്ക് എന്തും പറയാം, കോലിയെ കൈവിടില്ല: രോഹിത് ശർമ
, തിങ്കള്‍, 11 ജൂലൈ 2022 (11:29 IST)
രണ്ട് വർഷത്തിലേറെയായി ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കോലി. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കോലിയുടെ ഫോം ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ വിലങ്ങുതടിയാകുമ്പോൾ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തി കോലി തിരിച്ചെത്തേണ്ടത് ഇന്ത്യയുടെയും കോലിയുടെയും ആവശ്യമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ 2 ഇന്നിങ്ങ്സുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി പുറത്തെടുത്തത്.
 
ദീപക് ഹൂഡ,സഞ്ജു സാംസൺ എന്നിങ്ങനെ യുവതാരങ്ങൾ പുറത്ത് നിൽക്കുമ്പോൾ ടി20യിൽ കോലിയ്ക്ക് ഇനിയും അവസരം നൽകരുതെന്ന ആവശ്യം ശക്തമാണ്. അതിവേഗം റൺസ് കണ്ടെത്താനാകാത്ത കോലി ഇന്ത്യയ്ക്ക് ലോകകപ്പിൽ ബാധ്യതയാകുമെന്നും ഒരു കൂട്ടം പറയുന്നു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം തള്ളി കളഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ.
 
പുറത്തിരുന്ന് കളി കാണുന്നവർക്ക് എന്തും പറയാം. അവർക്ക് ടീമിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല. ഞങ്ങളുടെ പദ്ധതികളുടെ ഭാഗമായാണ് മുന്നോട്ട് പോകുന്നത്. താരങ്ങളുടെ ഫോമിനെ പറ്റി സംസാരിച്ചാൽ എല്ലാവർക്കും കരിയറിൽ ഉയർച്ച താഴ്ചകളുണ്ടാകും. എന്നാൽ താരങ്ങളുടെ പ്രതിഭയെ ഇത് ബാധിക്കില്ല. ഈ കാര്യം മനസ്സിൽ വെയ്ക്കേണ്ടതാണ്. നിരവധി വർഷങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ, രണ്ടോ മോശം പരമ്പര കൊണ്ട് മോശം താരമായി മാറില്ല. അവൻ്റെ മുൻ പ്രകടനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതൊന്നും ഞങ്ങളെ ബാധിക്കില്ല. രോഹിത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ക്രിക്കറ്റിൽ വൈകി ഉദിച്ച സൂര്യൻ, ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് ചിറക് നൽകുന്ന മാലാഖ: സൂര്യകുമാർ യാദവ്