Publish Date: Wed, 20 Oct 2021 (12:36 IST)
Updated Date: Wed, 20 Oct 2021 (12:39 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 100 കോടിയിലേക്ക്. 99,12,82,283 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 14,623. അതേസമയം കഴിഞ്ഞമണിക്കൂറുകളില്‍ 19,446 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം ബാധിച്ച് 197 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,41,08,996 ആയി.
ഇതുവരെ രോഗം ബാധിച്ച് 4,52,651 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,78,098 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.