ആണുങ്ങള് സദാസമയവും ലൈംഗികത മാത്രം ചിന്തിച്ചു നടക്കുന്നവരാണെന്ന് ഒരു വിചാരം പൊതുവേയുണ്ട്. സിനിമ മാധ്യമങ്ങളാണ് ഇത്തരമൊരു വിചാരത്തിന് കൂടുതല്‍ പ്രചാരം നല്‍കിയത്. എന്തും വലുതായി പ്രകടിപ്പിച്ച് കാണിക്കുന്നതാണ് മാധ്യമങ്ങളുടെ സ്വഭാവം. ആണുങ്ങള് എപ്പൊഴും ലൈംഗികതയെ കുറിച്ച് ചിന്തിച്ച് നടക്കുകയാണെങ്കില്‍ ജോലിയിലെ പ്രെമോഷനെ കുറിച്ചും, കാര്‍-ഹൗസ് ലോണിനെ കുറിച്ചും ഫുട്ബോളിനെ കുറിച്ചും ആരു ചിന്തിക്കുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
ആണുങ്ങള് ലൈംഗികതയെ കുറിച്ച് ചിന്തിക്കാറുണ്ട്. സ്ത്രീകളും ചിന്തിക്കാറുണ്ട്. ഡോക്ടര്‍ പ്രസാദ് കോത്താരി പറയുന്നത് വ്യത്യസ്ത തരം ആളുകള്‍ക്ക് വ്യത്യസ്തമായ ആളവിലായിരിക്കും സെക്സ് എന്നാണ്. ഇത് പ്രായത്തിലും വ്യത്യാസപ്പെടും.