Publish Date: Thu, 16 Jun 2022 (10:50 IST)
Updated Date: Thu, 16 Jun 2022 (10:54 IST)
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,213 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,624 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 11 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 58215 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 195.67 കോടി കടന്നു.