ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും ജാഫര്‍ ഇടുക്കിയുടെ സാന്നിധ്യമുണ്ടാകും. ചെറിയ വേഷങ്ങളില്‍ ആണെങ്കിലും അത് ചെയ്തു കൊടുക്കാന്‍ അദ്ദേഹത്തിന് മടിയില്ല. നിരവധി സിനിമകളില്‍ അഭിനയിക്കുമ്പോഴും സിനിമകള്‍ തിയേറ്ററുകളില്‍ ചെന്ന് കാണാറില്ലെന്ന് ജാഫര്‍ ഇടുക്കി. 16 വര്‍ഷങ്ങളായി തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ടെന്നും പഴയ പടങ്ങള്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ 16 വര്‍ഷങ്ങളായി തിയേറ്ററുകളില്‍ പോവാത്തതിന് ഒരു കാരണമുണ്ട്. തീര്‍ന്നില്ല നാളെ റിലീസാകുന്ന തന്റെ പുതിയ ചിത്രം 'ഹെവന്‍'കാണാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ഹെവന്റെ റിലീസ് ദിവസം അദ്ദേഹത്തിന് ഒരു സിനിമ ചിത്രീകരണം ഉണ്ട്. ഉറപ്പ് പറയുന്നില്ലെങ്കിലും ഹെവന്‍ കാണാന്‍ ശ്രമിക്കുമെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു.
പണ്ട് തങ്ങള്‍ മൂന്ന് പേരാണ് സിനിമ കാണാന്‍ പോകുന്നതെന്ന് ജാഫര്‍ ഇടുക്കി പറയുന്നു.ഞാന്‍, ജേഷ്ഠന്‍, എന്റെ ഒരു പെങ്ങളൂട്ടി. അവള്‍ 11വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. അവളുടെ വിവാഹ ശേഷം ഞങ്ങള്‍ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇടയ്‌ക്കെപ്പോഴോ മൂന്ന് സിനിമകള്‍ കണ്ടെന്നും അതും മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം ആണെന്നും വേറൊരു പ്രശ്നവും അല്ല. തിയേറ്ററില്‍ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.