Publish Date: Sun, 06 Jun 2021 (10:27 IST)
Updated Date: Sun, 06 Jun 2021 (10:29 IST)
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 60 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1,14,460 പേരാണ് ഇന്നലെ വൈറസ് ബാധിതരായത്. 1.82.232 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2677 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഇതുവരെ 2,88.09,339 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3,46,759 പേർ വൈറസ് മൂലം മരിച്ചു. നിലവിൽ കൊവിഡ് ബാധിച്ച് 14,77,799 പേരാണ് ചികിത്സയിലുള്ളത്.