Publish Date: Sat, 05 Jun 2021 (19:00 IST)
Updated Date: Sat, 05 Jun 2021 (19:02 IST)
റാന്നി: പമ്പാനദിയില്‍ വള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. കീക്കൊഴൂര്‍ തോട്ടത്തില്‍ സണ്ണി എന്ന 64 കാരനാണ് മീന്‍ പിടിത്തത്തിനിടെ കാലില്‍ വല കുരുങ്ങി മുങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ചെറിയ വെള്ളവുമായി മീന്‍ പിടിക്കാന്‍ പോകവേ ഒഴുക്ക് വല വെള്ളത്തില്‍ ഇട്ടയിട്ടശേഷം തിരിച്ചു വലിച്ചുകയറ്റുന്നതിനിടെ കാല്‍ വലയില്‍ കുരുങ്ങിയതാകാമെന്നാണ് നിഗമനം. കാട്ടൂര്‍ ക്ഷേത്രത്തിനുമുന്നിലെ മുട്ടില്‍ കുരുങ്ങിയ നിലയില്‍ വള്ളവും വളയും കിടക്കുന്നതു കണ്ട് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് സണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ കരയ്ക്കെത്തിച്ചു.