സംസ്ഥാനത്ത് ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യപ്രവര്‍ത്തകര്‍

ശ്രീനു എസ്
വ്യാഴം, 21 ജനുവരി 2021 (20:09 IST)
സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 135 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടന്നു. എറണാകുളം ജില്ലയില്‍ 15 കേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1039) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 711, എറണാകുളം 1039, ഇടുക്കി 594, കണ്ണൂര്‍ 880, കാസര്‍ഗോഡ് 682, കൊല്ലം 819, കോട്ടയം 890, കോഴിക്കോട് 903, മലപ്പുറം 802, പാലക്കാട് 712, പത്തനംതിട്ട 762, തിരുവനന്തപുരം 639, തൃശൂര്‍ 818, വയനാട് 702 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 262 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇതോടെ ആകെ 35,773 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സാധാരണ കഴിക്കുന്ന മരുന്നുകള്‍ ഉഷ്ണതരംഗങ്ങളെ കൂടുതല്‍ അപകടകരമാക്കും; ഇക്കാര്യങ്ങള്‍ അറിയണം

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?

യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!

ദോഷകരമല്ലെന്ന് തോന്നുമെങ്കിലും ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments