സീനിയര്‍ ക്ലര്‍ക്കിന് കോവിഡ്: കൊല്ലം ആര്‍ടിഓഫീസ് അടച്ചു

ശ്രീനു എസ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (20:08 IST)
കൊല്ലം ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിദ്ദേശാനുസരണം അണുനശീകരണം നടത്തുന്നതിനായി ഓഫീസ് താത്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം സെപ്തംബര്‍ 30 മുതല്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ ടി ഒ ആര്‍ രാജീവ് അറിയിച്ചു.
 
ജില്ലയില്‍ കഴിഞ്ഞ ദിവസം. 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, അയത്തില്‍ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, നീണ്ടകര പ്രദേശങ്ങളിലുമാണ് രോഗികള്‍ കൂടുതല്‍. ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 340 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
കൊല്ലം കോര്‍പ്പറേഷനില്‍ 143 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-23, അയത്തില്‍-16, പുള്ളിക്കട-9, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, വാടി ഭാഗങ്ങളില്‍ അഞ്ച് വീതവും ആശ്രാമം, കടപ്പാക്കട, തട്ടാമല, താമരക്കുളം, തെക്കേവിള എന്നിവിടങ്ങളില്‍ നാല് വീതവും കാവനാട്, തിരുമുല്ലവാരം, മതിലില്‍, മാടന്‍നട, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
 
കരുനാഗപ്പള്ളി-21, നീണ്ടകര-16, തൃക്കരുവ-11, മൈനാഗപ്പള്ളി-10, കല്ലുവാതുക്കല്‍-9, ചവറ-8, ഉമ്മന്നൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും കുളത്തൂപ്പുഴ, കൊട്ടാരക്കര, തൊടിയൂര്‍, പവിത്രേശ്വരം, പുനലൂര്‍, വിളക്കുടി, ശൂരനാട് ഭാഗങ്ങളില്‍ ആറ് വീതവും ആലപ്പാട്, തൃക്കോവില്‍വട്ടം, നെടുമ്പന, പരവൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ആദിച്ചനല്ലൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 182 പേര്‍  രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments