Webdunia - Bharat's app for daily news and videos

Install App

ഒരു വർഷത്തിന് ശേഷം ചൈനയിൽ കൊവിഡ് മരണം

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (11:27 IST)
കൊവിഡിന്റെ ഉറവിടമായ ചൈനയിൽ ഒരു വർഷത്തിന് ശേഷം ആദ്യമായി വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഒമിക്രോൺ വകഭേദം പടർന്ന് പിടിച്ച വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിലാണ് 2 പേർ മരിച്ചത്. 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് കൊവിഡ് മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കൊവിഡ് മൂലം ചൈനയിലുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 4638 ആയി.
 
മരിച്ചവർ പ്രായം ചെന്നവരാണെന്നും ഒരാൾ വാക്സീൻ എടുത്തിരുന്നില്ലെന്നും ദേശീയ ആരോഗ്യ കമ്മിഷൻ വക്താവ് പറഞ്ഞു.ശനിയാഴ്‌ച്ച 2157 കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തു. ഹോങ്കോങ്ങിലും കോവിഡ് പടരുകയാണ്. ശനിയാഴ്ച മാത്രം 16,583 കേസുകൾ റിപ്പോർട്ട് ചെയ്തു. 
 
ദക്ഷിണകൊറിയ,ജപ്പാൻ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തലവേദനയ്ക്ക് കാരണം അസിഡിറ്റിയാകാം!

ഉറക്കക്കുറവും ശരീരഭാരം വർധിക്കുന്നതും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ജീവിതശൈലി മാറ്റുന്നത് സ്വാഭാവികമായി പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വാട്ടര്‍ ബോട്ടിലില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ഇത് ചെയ്യണം

രാവിലെ ഈ ശീലങ്ങള്‍ പതിവാക്കിയാല്‍ നിങ്ങളുടെ കുടല്‍ ആരോഗ്യമുള്ളതാകും

അടുത്ത ലേഖനം
Show comments