Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കപിൽ ദേവിനൊപ്പം അപൂർവ എലീറ്റ് ക്ലബ്ബിൽ, ചരിത്ര റെക്കോർഡിട്ട് അശ്വിൻ

കപിൽ ദേവിനൊപ്പം അപൂർവ എലീറ്റ് ക്ലബ്ബിൽ, ചരിത്ര റെക്കോർഡിട്ട് അശ്വിൻ
, തിങ്കള്‍, 15 ഫെബ്രുവരി 2021 (12:26 IST)
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വജ്രായുധമായി മാറിയത് ഓഫ് സ്പിന്നർ ആർ അശ്വിനാണ്. രണ്ടാം ടെസ്റ്റിൽ വിജയത്തിനായി പരിശ്രമിയ്ക്കുന്ന ഇന്ത്യയുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നത് അശ്വിന്റെ മികച്ച പ്രകടനമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഇതിഹാസ നായകൻ കപിൽ ദേവിനൊപ്പമെത്തി ചരിത്ര റെക്കോർഡ് കുറിച്ചിരിയ്ക്കുകയാണ് അശ്വിൻ. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 1000 റൺസും 100 വിക്കറ്റുമെടുത്ത രണ്ടാമത്തെ താരമായി അശ്വിൻ മാറി.
 
ഏഷ്യയിൽ തന്നെ ഈ നേട്ടം കൈവരിയ്ക്കുന്ന രണ്ടാമത്തെ താരമാണ് ആർ അശ്വിൻ. കപിൽ ദേവ് അശ്വിൻ എന്നിവരെ കൂടാതെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ആറു താരങ്ങളിൽ മൂന്നു പേരും ഓസ്ട്രേയലിഒയൻ താരങ്ങളാണ്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിലെ ഓരോ താരങ്ങളൂം നേരത്തെ ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബൗളിങ്ങിലും, ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുക്കുന്നത്. ആദ്യ ഇന്നിങ്സിൽ നാലു മെയ്ഡൻ ഓവറുകൾ അടക്കം 43 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. 13 റൺസും അദ്ദേഹം നേടി. രണ്ടാം ഇന്നിങ്സിൽ വെറും 134 റൺസിന് ഇംഗ്ലണ്ടിന്റെ കീഴ്പ്പെടുത്തിയത് 61 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ഉജ്ജ്വല പ്രകടനമാണ്. ബാറ്റിങ്ങിലും വെടിക്കെട്ട് പ്രകടനം താരത്തിൽനിന്നും ഉണ്ടാകുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സ്പിൻ ഇതിഹാസമാകാൻ അശ്വിൻ, മുന്നിലുള്ളത് കുംബ്ലെ മാത്രം