Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം,ആദ്യഫലം നെഗറ്റീവായാ‌ൽ വീട്ടിലേക്ക് മാറ്റാൻ നിർദേശം

Webdunia
ബുധന്‍, 1 ജൂലൈ 2020 (18:30 IST)
സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ തുടർച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവായാൽ മാത്രമെ രോഗമുക്തരായി കണക്കാക്കിയിരുന്നുള്ളു. ഈ ചട്ടം മാറ്റി ഇനിമുതൽ ഒരു തവണ കൊവിഡ് നെഗറ്റീവായാൽ തന്നെ രോഗമുക്തരായി കണക്കാക്കി വീട്ടിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
 
പല വിഭാഗങ്ങളായി തിരിച്ചായിരിക്കും ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയരാക്കും ആദ്യഫലം നെഗറ്റീവായാൽ രോഗലക്ഷണമില്ലാത്തവരെ ഡിസ്‌ചാർജ് ചെയ്യാം.മൂന്ന് ദിവസംകൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.
 
കൊവിഡിനൊപ്പം മറ്റുരോഗങ്ങൾ ഉള്ളവരെ പതിനാലാം ദിവസമായിരിക്കും പരിശോധനക്ക് വിധേയമാക്കുക.കൊവിഡ് നെഗറ്റീവായാലും മറ്റു രോഗാവസ്ഥകൾ കൂടി പരിഗണിച്ചായിരിക്കും ഇവരെ ഡിസ്‌ചാർജ് ചെയ്യുക.ഡിസ്ചാര്‍ജിനു ശേഷം 14 ദിവസം ക്വാറന്റീനെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പർക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാട്ട് കേള്‍ക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കും; ശബ്ദത്തിന്റെ ശക്തി അറിയണം

സിഗരറ്റ് പുകയില്‍ നിന്ന് ശ്വാസകോശം മുക്തമാകാന്‍ എത്ര സമയമെടുക്കും?

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും; പഞ്ചസാരയുടെ പകരക്കാരനെക്കുറിച്ചുള്ള പഠനം മുന്നറിയിപ്പ് നല്‍കുന്നു

പെണ്‍കുട്ടികളില്‍ പലപ്പോഴും ADHD കണ്ടെത്തപ്പെടാതെ പോകുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments