Webdunia - Bharat's app for daily news and videos

Install App

കുക്കറിൽ ചോറ് വയ്ക്കാറുണ്ടോ? കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

അരി നന്നായി കഴുകിയ ശേഷം അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിന് വെള്ളം ചേർക്കണം

WEBDUNIA
ശനി, 25 ജൂലൈ 2026 (12:30 IST)
കുക്കറിൽ ചോറ് വയ്ക്കുമ്പോൾ നാം നേരിടുന്ന പ്രധാന പ്രശ്നമാണ് ചോറ് കുഴഞ്ഞു പോകുന്നത്. എത്ര ശ്രദ്ധിച്ചു പാകം ചെയ്താലും കുക്കറിൽ വയ്ക്കുന്ന ചോറിന് വേവ് കൂടാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാനുള്ള ഒരു സൂത്രപ്പണിയാണ് ഇവിടെ വിവരിക്കുന്നത്. 
 
അരി നന്നായി കഴുകിയ ശേഷം അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിന് വെള്ളം ചേർക്കണം. അതിനുശേഷം കുക്കർ അടച്ച് ഗ്യാസ് അടുപ്പിൽ വേവാൻ വയ്ക്കുക. 
 
രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ അണച്ചു കുക്കറിലെ എയർ പോകാൻ വയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ അരി പകുതി വേവിൽ എത്തിയിട്ടുണ്ടാകും. 
 
വീണ്ടും ചോറിന്റെ മുകളിൽ നിൽക്കുന്ന പാകത്തിന് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് വീണ്ടും ഗ്യാസ് അടുപ്പിൽ വേവിക്കാൻ വയ്ക്കുക. അടുത്ത രണ്ടോ മൂന്നോ വിസിൽ വരുമ്പോൾ തീ അണച്ച് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം സാധാരണ പോലെ വാർത്തെടുക്കാം. ഇങ്ങനെ ചെയ്താൽ അരി കുഴഞ്ഞു പോകാതെ കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗിക ബന്ധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

കൊഴുപ്പുള്ള ഭക്ഷണം വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു: ജര്‍മന്‍ പഠനം

പ്രായമായവരില്‍ വൈജ്ഞാനിക ശേഷി കുറയുന്നതിന് വിറ്റാമിന്‍ കുറവുകള്‍ കാരണമാകുന്നു: ഐസിഎംആര്‍-എന്‍ഐഎന്‍ പഠനം

ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments