Publish Date: Wed, 06 Apr 2022 (08:47 IST)
Updated Date: Wed, 06 Apr 2022 (08:50 IST)
ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. ജയസൂര്യയും മഞ്ജുവാര്യരെയും കൂടാതെ ശിവദ, ജോണി ആന്റണി എന്നിവരെയും പോസ്റ്ററില്‍ കാണാനാകുന്നു.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്.2022 മെയ് 13-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത് .