അജിത്തിന്‍റെ ‘വലിമൈ’യില്‍ ജോണ്‍ ഏബ്രഹാം, തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജനുവരി 2021 (22:01 IST)
അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. സംവിധായകൻ എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ പുതിയ വിശേഷങ്ങൾക്കായി കാതോർക്കുകയാണ് സിനിമ ലോകം. പൊങ്കലിന് ഔദ്യോഗികമായൊരു അപ്ഡേറ്റ് പുറത്തു വരുമെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാനായി ടീം ഉത്തരേന്ത്യയിലേക്ക് പോയി എന്നും റിപ്പോർട്ടുകളുണ്ട്. 
 
ബൈക്ക് റേസിംഗിന് പ്രാധാന്യമുള്ള 'വലിമൈ'യിൽ ജോൺ അബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് പുതിയ വിവരം. അങ്ങനെയാണെങ്കിൽ ജോൺ എബ്രഹാമിന്റെ കോളിവുഡ് അരങ്ങേറ്റം ഗംഭീരമാകും. ബൈക്ക് റൈഡേഴ്സിൽ ഒരാളായി അതിഥി വേഷത്തിൽ നടൻ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
 
ആറ് വർഷത്തിന് ശേഷം പോലീസ് യൂണിഫോമിൽ അജിത്ത് തിരിച്ചെത്തുന്ന സിനിമയായിരിക്കും ഇത്. ആക്ഷനും മാസ്സ് ഡയലോഗുകളും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രംഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം നീരവ് ഷാ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ല; യു ടേൺ അടിച്ച് സർക്കാർ

വൈദ്യുതി നിയന്ത്രണം കുറച്ചു ദിവസം കൂടി ഉണ്ടാകും, ജനങ്ങൾ സഹകരിക്കണം: മന്ത്രി സണ്ണി ജോസഫ്

'സതീശനു ആദർശത്തിന്റെ മൂലക്കുരു രോഗം'; അന്ന് പരിഹസിച്ചയാൾ ഇന്ന് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി

ഹോം ഓഫീസിനായുള്ള പോരാട്ടം: കേരള ഐടി മേഖല സമ്പൂര്‍ണ്ണ വര്‍ക്ക് ഫ്രം ഹോം നിരസിച്ചു, വിയോജിപ്പുമായി തൊഴിലാളികള്‍

2013ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടി; മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കറെ കൂടുതല്‍ അറിയാം

അടുത്ത ലേഖനം
Show comments