Webdunia - Bharat's app for daily news and videos

Install App

സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും, 'ത്രയം' റിലീസ് ജൂണില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഏപ്രില്‍ 2022 (15:07 IST)
സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുന്നു.ജൂണ്‍ രണ്ടാം വാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
 
പൂര്‍ണമായും രാത്രിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്.
 
നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍,ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജിജു സണ്ണി ചായാഗ്രഹണം നിര്‍വഹിക്കുന്നു. അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
അരുണ്‍ മുരളിധരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.
 
സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്,ബുസി ബേബി ജോണ്‍, മേക്കപ്പ്-പ്രദീപ്‌ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ്ഡയറക്ടര്‍-വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സഫി ആയൂര്‍, സ്റ്റില്‍സ്-നവീന്‍ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments