Publish Date: Sat, 09 Apr 2022 (10:08 IST)
Updated Date: Sat, 09 Apr 2022 (10:11 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണവുമായാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം 25-ാമത് ബുച്ചണ്‍ ഇന്റര്‍നാഷനല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തിയേറ്ററുകളില്‍നിന്ന് ആദ്യം പിന്‍വലിച്ച ചിത്രം കൂടിയായി മാറി ചതുര്‍മുഖം. സീ5-ലൂടെ ജൂലൈ ഒന്‍പതിന് ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.