Webdunia - Bharat's app for daily news and videos

Install App

'വലിയ മനസ്സ്'; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷയും ധര്‍മ്മജനും

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഏപ്രില്‍ 2022 (15:05 IST)
അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുന്ന എല്ലാ സിനിമകളില്‍ നിന്നും 2 ലക്ഷം രൂപ വീതം ഞങ്ങളുടെ മിമിക്രി ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന് നല്‍കുന്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷാ. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
 
'അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങുന്ന എല്ലാ സിനിമകളില്‍ നിന്നും 2 ലക്ഷം രൂപ വീതം ഞങ്ങളുടെ മിമിക്രി ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന്‍ (MAA )എന്ന സംഘടനക്ക് നല്‍കുന്ന പ്രിയപ്പെട്ട സുരേഷേട്ടാ , അങ്ങയുടെ ഈ വലിയ മനസ്സിന് ഒരായിരം നന്ദി'- നാദിര്‍ഷ കുറിച്ചു.
 
'മിമിക്രി കലാകാരന്മാരോടുള്ള ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി സുരേഷേട്ടാ..'- ധര്‍മ്മജന്‍ കുറിച്ചു.
 
ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. വാക്ക് പാലിച്ച നടന്‍ പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ 2021 ഡിസംബറില്‍ ആദ്യം നല്‍കിയിരുന്നു. ഇപ്പോഴിതാ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് വീണ്ടും സുരേഷ് ഗോപി നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments