Publish Date: Tue, 29 Mar 2022 (10:55 IST)
Updated Date: Tue, 29 Mar 2022 (10:58 IST)
സൂര്യയുടെ പുതിയ ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും. ഒരു പ്രധാന കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കുന്നുണ്ട്. ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കന്യാകുമാരിയില്‍ പുരോഗമിക്കുകയാണ്.
കൃതി ഷെട്ടി ആണ് സൂര്യയുടെ നായിക.2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയിലെ മറ്റു കഥാപാത്രങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.
ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ജിവി പ്രകാശ് സംഗീതമൊരുക്കുന്നു.