Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം,കെപിഎസി ലളിതയുടെ ആഗ്രഹം, വീഡിയോയുമായി ഭദ്രന്‍

സ്ഫടികം
സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് ഭദ്രന്‍. പുതിയ പതിപ്പ് തിയറ്ററുകളില്‍ കാണാന്‍ കെപിഎസി ലളിത വളരെയധികം ആഗ്രഹിച്ചിരുന്നു. പലകുറി തന്റെ ആഗ്രഹം സംവിധായകന്‍ ഭദ്രനോട് അവര്‍ ചോദിച്ചിരുന്നു.ലളിതയ്‌ക്കൊപ്പം ഈ സിനിമയുടെ ഭാഗമായിരുന്ന എന്നാല്‍ നമ്മെ വിട്ടു പോയ ഒരുകൂട്ടം കലാകാരന്മാരെയും സംവിധായകന്‍ അനുസ്മരിക്കുന്നു.
 
ഭദ്രന്റെ വാക്കുകള്‍
 
എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു...
 
' എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തീയേറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക...'
 
ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, 
ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും..
 
മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിനെ കാണുമ്പോള്‍ ലാലേട്ടന്‍ തന്നെയാണോ നടന്നുവരുന്നതെന്ന് തോന്നാറുണ്ടെന്ന് വിനീത് ശ്രീനിവാസന്‍