Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശത്രുതയിലിരിക്കുന്ന തിലകന്‍,ചാക്കോ മാഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചു, ഓര്‍മ്മകളില്‍ സംവിധായകന്‍ ഭദ്രന്‍

ഭദ്രന്‍
കെപിഎസി ലളിതയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ഭദ്രന്‍. ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അവര്‍ യാത്രയായത്.സ്ഫടികത്തിലേക്ക് തിലകന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം അദ്ദേഹം പങ്കുവെക്കുന്നു.
 
ഭദ്രന്റെ വാക്കുകള്‍
 
ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്‌നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ; 
 
' അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. '
 
അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ കല്ല്യാണത്തിന്റെ തല്ലേന്ന് ദിലീപ് വിളിച്ചു, പറയാന്‍ കഴിയാത്ത അത്രയും കാശ് കൊടുത്തയച്ചു; ആ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് കെ.പി.എ.സി. ലളിത