Daily Horoscope
✕

യൂട്യൂബില്‍ ഹിറ്റായി സാന്ത്വനത്തിലെ ശിവേട്ടന്‍; പ്രണയകഥ പറഞ്ഞ് 'സോള്‍മേറ്റ്'

കെ ആര്‍ അനൂപ്
ചൊവ്വ, 22 മാര്‍ച്ച് 2022 (12:28 IST)
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇതില്‍ പല പ്രണയങ്ങളും പൂര്‍ണതയില്‍ എത്താറില്ല. പാതിവഴിയില്‍ മുറിഞ്ഞ് പോകുന്ന പ്രണയങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുക വിരഹങ്ങള്‍ മാത്രമാവും. ആ അവസ്ഥയില്‍ നിന്ന് മോചിതനാകാനും തനിക്ക് അടുത്തുള്ള ഇഷ്ടങ്ങള്‍ തിരിച്ചറിയാനും പലര്‍ക്കും കഴിയാറില്ല. അല്ലെങ്കില്‍ ശ്രമിക്കാറില്ല.... എന്നാല്‍, ആ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സമയം കണ്ടെത്തിയാല്‍ മികച്ചൊരു തുടക്കമാവും ജീവിതത്തില്‍ ലഭിക്കുക. അത്തരമൊരുകഥ പറയുന്ന കിടിലന്‍ ഷോര്‍ട്ട് ഫിലിമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയ 'സോള്‍മേറ്റ്'.
 
സാരംഗ് വി ശങ്കര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഒറ്റ ദിവസം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് 'സോള്‍മേറ്റ്' സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഭാവന, സുരേഷ് ഗോപി, ആന്റണി പെപ്പെ, രമ്യ നമ്പീശന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ 'സോള്‍മേറ്റ്' ഷെയര്‍ ചെയ്തിട്ടുണ്ട്. 
പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഈ ഹ്രസ്വചിത്രം അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ 'സാന്ത്വനം' സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതനായ സജിനാണ് സോള്‍മേറ്റിലെ നായകന്‍. നായിക മരിയ പ്രിന്‍സ്. സഞ്ജയ് റെഡ്ഡി & അനില്‍ പല്ലാലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ മോഹനാണ്. സംഗീതം വിഷ്ണു ദാസ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊട്ടന്മാർക്ക് ഇ20 സയൻസ് അറിയില്ല, കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ ആവോ: സുരേഷ് ഗോപി

സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !

ധൂർത്ത് തുടർന്ന് സതീശൻ; മന്ത്രിമാരുടെ നെയിം ബോർഡ് മാറ്റാൻ ഖജനാവിൽ നിന്ന് മൂന്ന് ലക്ഷം !

ആലപ്പുഴയിൽ പക്ഷിപ്പനി

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി

അടുത്ത ലേഖനം
Show comments