Publish Date: Fri, 26 Aug 2022 (09:08 IST)
Updated Date: Fri, 26 Aug 2022 (09:12 IST)
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സോന.
കെ.സുധാകരന്‍ നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.