Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിനിമയിൽ പറയുന്നത് സത്യമല്ല, നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല, ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ

സിനിമയിൽ പറയുന്നത് സത്യമല്ല, നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല, ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ
, വ്യാഴം, 25 ഓഗസ്റ്റ് 2022 (18:45 IST)
നമ്പി നാരായണൻ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞർ. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് കൊണ്ട് ക്രയോജനിക് എഞ്ചിൻ ഉണ്ടാക്കാൻ വൈകിയെന്നും അതുമൂലം രാജ്യത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നും നമ്പി നാരായാണൻ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും സഹപ്രവർത്തകരായ ശാസ്ത്രജ്ഞർ പറയുന്നു.
 
ക്രയോജനിക് എൻജിൻ ഡെ.ഡയറക്ടറായിരുന്ന ഡി.ശശികുമാർ, ക്രയോജനിക് എൻജിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ഇവിഎസ് നമ്പൂതിരി, ശ്രീധർദാസ് (മുൻ അസോ.ഡയറക്ടർ എൽപിഎസ്ഇ), ഡോ. ആദിമൂർത്തി (മുൻ അസോ.ഡയറക്ടർ വിഎസ്എസ്‌സി) ഡോ.മജീദ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ വിഎസ്എസ്‌സി), ജോർജ് കോശി (മുൻ പ്രോജക്ട് ഡയറക്ടർ പിഎസ്‌എൽവി), കൈലാസനാഥൻ (മുൻ ഗ്രൂപ്പ് ഡയറക്ടർ ക്രെയോ സ്റ്റേജ്), ജയകുമാർ (മുൻ ഡയറക്ടർ ക്വാളിറ്റി അഷ്വറൻസ്) എന്നിവരാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.
 
നമ്പി നാരായണൻ്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നത് കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്ന് മുൻ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ അല്ലേ നിന്റെ ആദ്യത്തെ നായകന്‍, എന്തിനാ ദിലീപിന്റെ പേര് പറയുന്നേ'; മമ്മൂട്ടി കാവ്യയോട് ചോദിച്ചു