Daily Horoscope
✕

നായികയായി നിത്യ മേനോന്‍, എഴുപതുകളിലെ കഥ,സ്‌കൈലാബ് ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്
ശനി, 6 നവം‌ബര്‍ 2021 (15:15 IST)
നിത്യ മേനോന്‍ നായികയായെത്തുന്ന തെലുങ്ക് കോമഡി ചിത്രമാണ് സ്‌കൈലാബ്.ട്രെയിലര്‍ പുറത്തിറങ്ങി.എഴുപതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.1970-കളില്‍ നാസ വിക്ഷേപിച്ച ആദ്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബഹിരാകാശ നിലയമായ സ്‌കൈലാബ് ആണ് ഇതിന്റെ പ്രധാന പശ്ചാത്തലം. 
ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിത്യ മേനോന്‍ കാണാനാകുന്നത്.സത്യദേവ്, രാഹുല്‍ രാമകൃഷ്ണ, തരുണ്‍ ഭാസ്‌ക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിശ്വക് ഖണ്ഡേറാവു ആണ്, പ്രശാന്ത് ആര്‍ വിഹാരിയാണ് സംഗീത സംവിധായകന്‍.
 
ചിത്രം ഡിസംബര്‍ 4 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.നിത്യ മേനോന്‍ കമ്പനിയുടെ ബാനറില്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments