പ്രിയപ്പെട്ട പെണ്‍കുട്ടികളെ,സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ:സിത്താര

കെ ആര്‍ അനൂപ്
ചൊവ്വ, 22 ജൂണ്‍ 2021 (14:15 IST)
വിസ്മയയുടെ മരണവാര്‍ത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഉപദ്രവത്തെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇത്തരം വിഷയങ്ങളില്‍ മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്നും ഒക്കെ ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഗായിക സിത്താര കൃഷ്ണകുമാര്‍, അഹാന കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.
 
'പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത് ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം പ്രിയപ്പെട്ട പെണ്‍കുട്ടികളെ.... കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം'-സിത്താര കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പനി മരണം

ഉത്തര്‍പ്രദേശിലെ കോച്ചിംഗ് സെന്റര്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പ്രതിപക്ഷത്തിന് അധിക സമയം നല്‍കി; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി മന്ത്രി എപി അനില്‍ കുമാര്‍

യോഗയ്ക്ക് ജാതി മത വര്‍ണ വിവേചനങ്ങള്‍ ഇല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍

ബസ് ഓടിക്കുന്നതിനിടെ റീല്‍സ് കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

അടുത്ത ലേഖനം
Show comments