Publish Date: Tue, 08 Feb 2022 (10:00 IST)
Updated Date: Tue, 08 Feb 2022 (10:05 IST)
ചിമ്പു എന്ന സിലമ്പരസന്‍ ഈയടുത്താണ് തന്റെ 39-ാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ നടന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനാകുന്നത്.
105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്രയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ചിമ്പു-എസ്.ജെ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാനാട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഡ്രൈവിങ് ലൈസന്‍സ്' തമിഴ് റീമേക്ക് ഒരുങ്ങുന്നു എന്നാണ് വിവരം.