Publish Date: Thu, 02 Sep 2021 (13:03 IST)
Updated Date: Thu, 02 Sep 2021 (13:05 IST)
ബിഗ് ബോസ് പതിമൂന്നാം സീസണ്‍ വിജയി സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു.40 വയസ്സായിരുന്നു. ടെലിവിഷന്‍ അവതാരകനും നടനും മോഡലുമായ സിദ്ധാര്‍ഥ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മരുന്നുകഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു നടന്‍. ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹൃദയാഘാതമാണ് മരണകാരണം.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.