Publish Date: Thu, 02 Sep 2021 (12:01 IST)
Updated Date: Thu, 02 Sep 2021 (12:07 IST)
മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ ഉണ്ണി. താരത്തിന്റെ 40-ാം ജന്മദിനമാണ് ഇന്ന്.
ദിവ്യ ഉണ്ണിയ്‌ക്കൊപ്പം സഹോദരി വിദ്യ.
ഒരു നര്‍ത്തകി എന്ന നിലയിലും ശ്രദ്ധ നേടിയ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.കഴിഞ്ഞവര്‍ഷം ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.
പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലൂടെ ദിവ്യ ഉണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും താരം ശ്രദ്ധ നേടി.