Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ AMMAയില്‍ നിന്നും രാജിവെക്കാനാണ് ഞാന്‍ തീരുമാനിച്ചത്.

Shweta Menon, AMMA Statement, Facebook Post, AMMA Organisation controversy
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാനുള്ള കാരണം വിശദമാക്കി ശ്വേത മേനോന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്വേത കുറിപ്പ് തുടങ്ങുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍ നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് രാജിതീരുമാനമെന്നും അല്ലാതെ അതൊരിക്കലും ബലഹീനതയല്ലെന്നും ശ്വേത വ്യക്തമാക്കി.
 
ശ്വേത മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
 
ഭാഗം 1 - ഇതുവരെ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എന്റെ വാക്കുകള്‍ ഞാന്‍ തന്നെ നേരിട്ട് വെക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.
 
ഞാന്‍ രാജിവെച്ചതിന്റെ കാരണം, ആരുടെയും കയ്യിലെ പാവയാകാന്‍ ഞാന്‍ വിസമ്മതിച്ചതുകൊണ്ടാണ്. AMMA യുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
 
അതിനെയെല്ലാം അതിജീവിച്ച്, അമ്മയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ എല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍, മുന്‍ ഭരണസമിതിയിലെ ചില അംഗങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ഒരിക്കലും ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്പര്യക്കാര്‍ ഉറപ്പുവരുത്തി.
 
നമ്മുടേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് തവണത്തെയും കണക്കുകള്‍ വിശദമായി പരിശോധിക്കണം. പൂര്‍ണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റ് തന്നെ നടത്തണം.
 
എന്റെ രാജിക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം ഞാന്‍ വളരെ വ്യക്തമാക്കാം. ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല.
 
എനിക്ക് എല്ലാ ക്ഷണക്കത്തുകളും ഉണ്ടായിരുന്നിട്ടും, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരോ, എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മുന്‍ സംസ്ഥാന സര്‍ക്കാരുകളോ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. ഞാന്‍ അമ്മ (AMMA) പ്രസിഡന്റ് ആകുന്നതിന് മുമ്പും പങ്കെടുത്തിട്ടില്ല, പ്രസിഡന്റ് ആയതിന് ശേഷവും പങ്കെടുത്തിട്ടില്ല.
 
മറ്റുള്ളവരെല്ലാം ഈ ക്ഷണക്കത്തുകള്‍ക്ക് പുറകെ പായുമ്പോള്‍ ഞാന്‍ ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കുകയായിരുന്നു.
 
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ AMMAയില്‍ നിന്നും രാജിവെക്കാനാണ് ഞാന്‍ തീരുമാനിച്ചത്.ആ തീരുമാനം എന്റെ ദൗര്‍ബല്യം കൊണ്ടായിരുന്നില്ല. മറിച്ച് എന്റെ ആത്മാഭിമാനം കൊണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാനല്ലാതെ വേറാര്,ഒടുവിൽ ത്രിഷയുടെ പിറന്നാൾ പോസ്റ്റ് വന്നു, പൂക്കി ലുക്കിൽ കേക്ക് കട്ട് ചെയ്ത് വിജയ്