വമ്പന്‍ നേട്ടം,ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടി 'പുഷ്പ' ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (12:39 IST)
ലോകമെമ്പാടുമുള്ള അല്ലു അര്‍ജുന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുഷ്പ റിലീസിനായി. സിനിമയുടെതായി പുറത്തു വരുന്ന ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് അവര്‍ വരവേല്‍ക്കാറുള്ളത്. അടുത്തിടെ പുറത്തുവന്ന ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ടീസര്‍. ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടിയെന്ന സര്‍വ്വകാല റെക്കോര്‍ഡാണ് പുഷ്പ ടീസര്‍ നേടിയിരിക്കുന്നത്.
 
ടോളിവുഡില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡും ചിത്രം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ എട്ടിന് അല്ലു അര്‍ജുന്‍ ജന്മദിനത്തിന് മുന്നോടിയായാണ് ടീസര്‍ പുറത്ത് വന്നത്. 1.2 മില്യണ്‍ കൂടുതല്‍ ലൈക്കുകളും ഒരുലക്ഷത്തിലധികം കമന്റുകളും ടീസറിന് ലഭിച്ചു. 'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു. നായകനായി രശ്മിക മന്ദാന വേഷമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

ജീവിതപങ്കാളിയുടെ മരണശേഷം വിവാഹബന്ധം സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുംബ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: കേരള ഹൈക്കോടതി

ഹോര്‍മുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല: ടെഹ്റാന്‍ കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

അടുത്ത ലേഖനം
Show comments