വിജയ് സേതുപതിയും വിക്രമും അല്ല, അല്ലു അർജുന്‍റെ വില്ലനാകാൻ ആര്യ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (22:33 IST)
അല്ലു അർജുൻ-രശ്മിക മന്ദാന ഒന്നിക്കുന്ന 'പുഷ്പ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് ടോളിവുഡിൽ നിന്ന് ലഭിക്കുന്നത്. അല്ലു അർജുൻറെ വില്ലനാകാൻ ആര്യ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റോളിലേക്ക് നേരത്തെയും ആര്യയുടെ പേര് ഉയർന്നുവന്നിരുന്നു.

വിജയ് സേതുപതിയും ചിയാൻ വിക്രമും ഈ ചിത്രത്തിൽ വില്ലനാകാൻ എത്തുന്നുണ്ടെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ പേരുകളെല്ലാം തള്ളിക്കൊണ്ട് ആര്യ അല്ലു അർജുൻറെ വില്ലനാകാൻ ഒരുങ്ങുന്നു എന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ വർഷങ്ങൾക്കുശേഷം ടോളിവുഡിലേക്ക് ആര്യയുടെ തിരിച്ചുവരവിന് ഈ ചിത്രം വഴിയൊരുക്കും. അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
 
ഒരു ലോറി ഡ്രൈവറിന്റെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജഗപതി ബാബു, ധനഞ്ജയ്, അനസൂയ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. അടുത്തിടെ പുറത്തുവന്ന ഫസ്റ്റ് ലുക്കിൽ അല്ലു അർജുൻ താടി നീട്ടി വളർത്തി കലിപ്പ് ലുക്കിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചികിത്സയിലിരിക്കെ രോഗി മരിച്ചു; മരുന്ന് മാറിനൽകിയെന്ന് ആരോപണം

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

സ്വകാര്യ ബസുകളെ 'പ്രിയദർശിനി' തകർക്കുന്നു, ഷെഡ്യൂൾ പുനഃക്രമീകരിക്കാനൊരുങ്ങി സർക്കാർ

അടുത്ത ലേഖനം
Show comments