Webdunia - Bharat's app for daily news and videos

Install App

വന്ദനം പരാജയപ്പെട്ടതില്‍ പ്രിയദര്‍ശനും മോഹന്‍ലാലും ഞെട്ടി ! സിനിമ പൊളിയാന്‍ കാരണം വെളിപ്പെടുത്തി സംവിധായകന്‍

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (15:51 IST)
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്‍ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു സിനിമയാണ് വന്ദനം. 
 
വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്‍ശന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ദുരന്ത ക്ലൈമാക്‌സാണ് തിരിച്ചടിയായതെന്ന് പ്രിയദര്‍ശന്‍ കരുതുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ ഇങ്ങനെയൊരു ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നായകനും നായികയും ഒന്നിക്കാത്ത അവസാനമാണ് വന്ദനത്തിലേത്. അത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. അതാകും വന്ദനം പരാജയപ്പെടാനുള്ള കാരണമെന്ന് പ്രിയന്‍ പറയുന്നു. 
 
'വന്ദനത്തില്‍ വലിയൊരു മിസ്റ്റേക്ക് പറ്റിയതാണ് അതിന്‍രെ ട്രാജിക്ക് എന്‍ഡ്. അത് പലര്‍ക്കും ദഹിക്കാതെ പോയി. ആ എന്‍ഡ് തെലുങ്കിലേക്ക് വന്നപ്പോള്‍ ഞാന്‍ നായകനേയും നായികയേയും ഒരുമിപ്പിച്ചു. വന്ദനത്തില്‍ നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായേനെ,' പ്രിയദര്‍ശന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേരളം; ധാരണാപത്രം പിന്‍വലിക്കാനാവില്ലെന്ന് യുഡിഎഫ്

ഈശ ഗ്രാമോത്സവം: ഡിവിഷണൽ മത്സരങ്ങൾ എറണാകുളത്ത് ഓഗസ്റ്റ് 15 ന്

പിഎം ശ്രീയിൽ തുടരാൻ യുഡിഎഫ് സർക്കാർ; മുൻ നിലപാട് വിഴുങ്ങി

മിഷൻ 2029, കേരളത്തിൽ നിന്നും ബിജെപി ലക്ഷ്യമിടുന്നത് 8 ലോകസഭാ സീറ്റുകൾ, പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാൻ തീരുമാനം

നിയമപരമായി രജിസ്റ്റർ ചെയ്യാൻ ആർഎസ്എസിന് എന്താണ് പ്രശ്നം?, നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗ്

അടുത്ത ലേഖനം
Show comments