Publish Date: Wed, 28 Oct 2020 (14:07 IST)
Updated Date: Wed, 28 Oct 2020 (14:09 IST)
നടൻ പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്‌ച്ച കൂടി താരം നിരീക്ഷണത്തിൽ തുടരും.
ജനഗണമന എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും പൃഥ്വിരാജിനും കൊവിഡ് പോസിറ്റീവായത്. ഇതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം,ആടുജീവിതത്തിന്റെ ജോർദാനിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ പൃഥ്വിരാജ് രണ്ടാഴ്‌ച്ച കൊച്ചിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു.