Publish Date: Fri, 06 Aug 2021 (16:58 IST)
Updated Date: Fri, 06 Aug 2021 (17:03 IST)
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ ശബ്ദത്തില്‍ മാലിക്കിലെ 'തീരമേ' എന്നു തുടങ്ങുന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ് പ്രാര്‍ത്ഥന.നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്ന ചോദ്യമാണ് മകളുടെ പാട്ടിന്റെ വീഡിയോയ്ക്ക് താഴെ പൂര്‍ണിമ കുറിച്ചത്.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.