Publish Date: Wed, 16 Jun 2021 (09:58 IST)
Updated Date: Wed, 16 Jun 2021 (10:07 IST)
താരങ്ങളുടെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ഓരോന്നും ആരാധകര്‍ എടുക്കാറുണ്ട്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീണുകിട്ടിയ അവധിക്കാലം ആഘോഷിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്തും മക്കളും. അമ്മയ്‌ക്കൊപ്പം സായാഹ്ന നടത്തത്തിനിടെ എടുത്ത വീഡിയോയാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്.
കൊച്ചിയിലെ ഫ്‌ലാറ്റിനു മുന്നിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നു നീങ്ങുന്ന പ്രാര്‍ത്ഥനയാണ് വീഡിയോയില്‍ കാണാനാകുന്നത്. സൈക്കിള്‍ ചവിട്ടി വരുന്ന നക്ഷത്രയെയും കാണാം.
ഫാഷനിലെ പുത്തന്‍ ട്രെന്‍ഡുകള്‍ അമ്മയെപ്പോലെ പ്രാര്‍ത്ഥനയും പങ്കുവയ്ക്കാറുണ്ട്. അമ്മ എന്നതില്‍ ഉപരി ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.