Publish Date: Mon, 13 Jun 2022 (08:55 IST)
Updated Date: Mon, 13 Jun 2022 (08:59 IST)
ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പന്ത്രണ്ട്'. ജൂണ്‍ 24ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.
സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.