Publish Date: Mon, 09 May 2022 (17:15 IST)
Updated Date: Mon, 09 May 2022 (17:18 IST)
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം.രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് പി. ബാലചന്ദ്രന്‍ കഥ ഒരുക്കി.കുറച്ചു കാലത്തിനു ശേഷം മലയാളസിനിമയില്‍ വയലന്‍സ് ഇത്തിരി കൂടുതലായി ഉപയോഗിച്ച സിനിമ കൂടിയായിരുന്നു ഇത്.7.80 കോടി ബഡ്ജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
177.3 മിനിറ്റ് ദൈര്‍ഘ്യമുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വലിയ നേട്ടം നിര്‍മ്മാതാവിന് ഉണ്ടാക്കിക്കൊടുത്തു.15.10 കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവരെ കൂടാതെ മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.