Publish Date: Tue, 14 Dec 2021 (17:01 IST)
Updated Date: Tue, 14 Dec 2021 (17:04 IST)
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.സിനിമയുടെ പൂജ തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയില്‍ നടന്നു.സൈക്കോ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു.
ഒരു രാത്രിയില്‍ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.