Publish Date: Wed, 20 Oct 2021 (12:53 IST)
Updated Date: Wed, 20 Oct 2021 (12:55 IST)
നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പടവെട്ട്. ഇതുവരെ കാണാത്ത നടനെയാകും ചിത്രത്തില്‍ കാണാനാവുക. 2022ല്‍ റിലീസ് ചെയ്യുമെന്നും അതും തിയറ്ററുകള്‍ തന്നെയാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
'സംഘര്‍ഷം... പോരാട്ടം... അതിജീവനം... മനുഷ്യരുള്ളിടത്തോളം കാലം #പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും'- എന്ന് പറഞ്ഞു കൊണ്ടാണ് ടൈറ്റില്‍ പോസ്റ്റര്‍ നിവിന്‍ പോളി പുറത്ത് വിട്ടത്.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.