Webdunia - Bharat's app for daily news and videos

Install App

നവ്യയ്‌ക്കൊപ്പം റിമയും രമ്യ നമ്പീശനും, ചിത്രങ്ങൾ വൈറൽ

കെ ആര്‍ അനൂപ്
ചൊവ്വ, 3 നവം‌ബര്‍ 2020 (14:37 IST)
ഒരു ഇടവേളയ്ക്കു ശേഷം നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ഒരുത്തീ'. സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിനെയും രമ്യ നമ്പീശനെയും കണ്ടതിൻറെ സന്തോഷത്തിലാണ് നവ്യ. കാലങ്ങൾക്കു ശേഷമുള്ള ഒത്തുകൂടലിനുശേഷം നവ്യ കുറിച്ച വാക്കുകള്‍:
 
"ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി, ഒപ്പം സംവിധായകൻ വികെപിയും. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ 
പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി(vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ). അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു. അവളെ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്ക്. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും. ആനന്ദലബ്‌ധിക്കിനി എന്തു വേണ്ടൂ.. പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി. കുശലം. കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോ.. ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു.. അങ്ങനെ ഒരു ചെറിയ സന്തോഷം.. 
റിമ കല്ലിങ്കൽ എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക.
രമ്യ നമ്പീശൻ കൂട്ടത്തിലെ പാട്ടുകാരി, ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു.
ഷബ്‌ന എന്റെ ഡാൻസ് മേറ്റ്.
 
-നവ്യ നായർ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വൈറലായ കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുത്': സംരക്ഷണ ഉത്തരവുമായി കേരള ഹൈക്കോടതി

കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി: കേരള ഹൈക്കോടതി മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചു

കര്‍ക്കിടക വാവ് ബലി: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

സുരേഷ് ഗോപിയുടെ ഇടപെടല്‍, 5000 ടെലിഗ്രാം പൈറേറ്റഡ് സിനിമാ ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍

അതിതീവ്ര ന്യൂനമർദ്ദം; മഴ ശക്തിപ്പെടും, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments