Publish Date: Wed, 02 Jun 2021 (11:18 IST)
Updated Date: Wed, 02 Jun 2021 (11:21 IST)
ഓപ്പറേഷന്‍ ജാവ തരംഗം തീരുന്നില്ല. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി, സുരേഷ്‌ഗോപി, ഫഹദ് ഫാസില്‍, റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള പ്രമുഖര്‍ സിനിമയില്‍ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ഓപ്പറേഷന്‍ ജാവ ടീം ക്ലബ് ഹൗസില്‍ എത്തുന്നു. ഇക്കാര്യം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് അറിയിച്ചത്.
'ഞങ്ങള്‍ വരുന്നു നിങ്ങള്‍ക്കൊപ്പം കൂട്ടുകൂടാന്‍. ഇന്ന് രാത്രി എട്ടുമണിക്ക്'- ഓപ്പറേഷന്‍ ജാവ ടീം കുറിച്ചു.
ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.