Publish Date: Wed, 02 Jun 2021 (10:30 IST)
Updated Date: Wed, 02 Jun 2021 (10:33 IST)
നടനും സംവിധായകനും നിര്‍മ്മാതാവുമായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാര്‍ അയച്ച സന്ദേശം ക്ലിക്ക് ചെയ്തതോടെ ഹാക്കിങ്ങ് സംഭവിച്ചതെന്ന് നടന്‍ പറഞ്ഞു.ഫിലീപ്പിന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നിരിക്കുന്നത്.
രണ്ട് ദിവസത്തിനകം പേജ് വീണ്ടെടുക്കുവാന്‍ ആകുമെന്നും ഫേസ്ബുക്ക് അധികൃതരോട് ഹാക്കിങ്ങ് നടന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. നിലവില്‍ പേജ് ഡിആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്. 12 ലക്ഷത്തോളം ലൈക്കുകള്‍ ഉള്ള ഫേസ്ബുക്ക് പേജ് കൂടിയാണിത്.
പദ്മയുടെ തിരക്കിലാണ് അനൂപ് മേനോന്‍. അടുത്തിടെ പുറത്തുവന്ന ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.