ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് 'ഓപ്പറേഷന്‍ ജാവ'

കെ ആര്‍ അനൂപ്
വെള്ളി, 30 ഏപ്രില്‍ 2021 (09:21 IST)
തിയേറ്ററുകളിലെ നിറഞ്ഞ പ്രദര്‍ശനത്തിനുശേഷം 'ഓപ്പറേഷന്‍ ജാവ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി.റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 9 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 75 ദിവസത്തോളം വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍
ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, വിനീത കോശി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
   
'മുംബൈ പോലീസ് എന്നാ സുമ്മാവാ' എന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ ഹിന്ദി റീമേക്ക് അടുത്തിടെയാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.
 
ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ 'നരകക്കുഴി' പരാമർശത്തിൽ ശക്തമായ വിയോജിപ്പുമായി ഇന്ത്യ; പ്രസ്താവന വിവരക്കേടും അന്തസ്സില്ലാത്തതുമെന്ന് ഇന്ത്യ

കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂർ പൂരം: കനത്ത ചൂടിൽ നിർജ്ജലീകരണത്തിനു സാധ്യത, മുൻകരുതൽ വേണം

ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു; ആശങ്ക, അന്വേഷണം

ഒരാള്‍ മരിച്ചു, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments