Publish Date: Thu, 02 Jun 2022 (09:58 IST)
Updated Date: Thu, 02 Jun 2022 (10:04 IST)
'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. ജൂണ്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ടോവിനോയുടെ നായികയായി നിമിഷ വേഷമിടും.
ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും.
ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. നിമിഷ സജയന്‍, റോഷന്‍ മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.