Publish Date: Tue, 24 May 2022 (13:46 IST)
Updated Date: Tue, 24 May 2022 (13:50 IST)
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം'പലതവണ റിലീസ് മാറ്റിവെച്ചിരുന്നു. ഒടുവില്‍ ജൂണ്‍ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുകയാണ് ചിത്രം. ശക്തമായ കഥാപാത്രത്തെയാണ് നടന്‍ സുദേവ് നായര്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത്.
1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.