Publish Date: Mon, 11 Oct 2021 (14:24 IST)
Updated Date: Mon, 11 Oct 2021 (14:28 IST)
നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമാ ലോകം. പകരമാകാന്‍ മറ്റാരും കഴിയില്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില് പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ''അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍'-വിഷ്ണു മോഹന്‍ കുറിച്ചു
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.73 വയസ്സായിരുന്നു.
അഭിനയത്തില്‍ 50 വര്‍ഷങ്ങളോളം പിന്നിട്ടു. അഞ്ഞൂറോളം കഥാപാത്രങ്ങളായി വേഷമിട്ടു. വില്ലനായും നായകനായും സ്വഭാവനടനായും തമാശക്കാരനായും നിറഞ്ഞാടി.