Publish Date: Mon, 11 Oct 2021 (13:49 IST)
Updated Date: Mon, 11 Oct 2021 (13:52 IST)
തിരുവനന്തപുരം:നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതിന് പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ. വേറെയും ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.