Daily Horoscope
✕

മുകേഷിന്റെ രാഷ്ട്രീയത്തോട് ദേവികയ്ക്ക് വിയോജിപ്പ്, രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ മുകേഷ് വരുത്തിവച്ചതെന്ന് ദേവിക; ഒടുവില്‍ വിവാഹമോചനം

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (20:09 IST)
ഒരു ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പരാജയമായിരുന്നെന്ന് തുറന്നടിച്ച് നര്‍ത്തകി മേതില്‍ ദേവിക. മുകേഷ് നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യന്‍. എന്നാല്‍, നല്ല ഭര്‍ത്താവ് അല്ലെന്നും ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ദേവിക ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
മുകേഷിലെ രാഷ്ട്രീയക്കാരനോട് ദേവികയ്ക്ക് വിയോജിപ്പുണ്ടായിരുന്നെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ലെന്നും ദേവിക കുറ്റപ്പെടുത്തി. 
 
കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ മുകേഷിന് സാധിച്ചില്ല. ജീവിതത്തില്‍ അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഇനി മനസിലാക്കാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മേതില്‍ ദേവിക പ്രതികരിച്ചു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചു പോകുന്ന സാഹചര്യമല്ലെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. മുകേഷ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments