Publish Date: Tue, 15 Mar 2022 (15:15 IST)
Updated Date: Tue, 15 Mar 2022 (15:17 IST)
മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ മാത്രമേ മുഴുവന്‍ ജോലികളും പൂര്‍ത്തിയാകുകയുള്ളൂ. അതേസമയം ചിത്രത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി വൈശാഖ്.
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറഞ്ഞു.
സംവിധായകന്‍ ഇതുവരെ ചെയ്തിട്ടുള്ള മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും അദ്ദേഹം വെളിപ്പെടുത്തി